കെ.എം.എ. സ്റ്റാര്‍ട്ട്അപ്പ് കോണ്‍വര്‍സേഷന്‍ സംഘടിപ്പിച്ചു

Posted on: May 25, 2021

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ.) സ്റ്റാര്‍ട്ട് കോണ്‍ ചര്‍ച്ചാ പരമ്പരയുടെ ഭാഗമായി സ്റ്റാര്‍ട്ട്അപ്പ് കോണ്‍വര്‍സേഷന്‍ സംഘടിപ്പിച്ചു. ഐറോവ് ടെക്‌നോളജീസ് സഹ സ്ഥാപകനും സി.ഇ.ഒ
.യുമായ ജോണ്‍സ് ടി. മത്തായി, വസിഷ്ഠ റിസര്‍ച്ച് സഹ സ്ഥാപകനും ഡയറക്ടറുമായ കെ.സി. വി
ഘ്‌നേഷ് എന്നിവര്‍ പങ്കെടുത്തു.

റോബോട്ടിക് സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ച ആദ്യ സമയത്ത് സാമ്പത്തിക നേട്ടങ്ങളില്ലാതെ നിരാശ
ബാധിക്കുകയും പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സമയത്താണ് ശരി
യായ ഒരു ഉപഭോക്താവിനെ ലഭിച്ചതെന്ന് ജോണ്‍സ് ടി. മത്തായി പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വലിയ ബുദ്ധിമുട്ടുണ്ടായെങ്കിലും മുമ്പോട്ടേക്കുള്ള യാത്രയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തില്‍ രണ്ടോ മൂന്നോ കമ്പനികള്‍ക്ക് മാത്രമേ തങ്ങള്‍ വികസിപ്പിച്ച തരത്തിലുള്ള റോബോട്ടിക് സൗകര്യങ്ങളുള്ളു. ഇന്ത്യയില്‍ മറ്റാര്‍ക്കുമില്ലെന്നും കെ.സി. വിഘ്‌നേഷ് പറഞ്ഞു. കെ.എം.എ. പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷതവഹിച്ച പരിപാടിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോജോ ജേക്കബ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു.

 

TAGS: KMA |