കെഎംഎയ്ക്ക് ദേശീയ പുരസ്‌കാരം

Posted on: September 4, 2021

കൊച്ചി : ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎം എ) ഈവര്‍ഷത്തെ ഏറ്റവും മികച്ച മാനേജ്‌മെന്റ് അസോസിയേഷനായി കേരള മാനേജ്‌മെന്റ് അസോസിയേഷനെ (കെഎംഎ) തെരഞ്ഞെടുത്തു.

2020-21 വര്‍ഷത്തില്‍ ഏറ്റവും പുരോഗമനം ആര്‍ജിച്ച അസോസിയേഷനുള്ള അവാര്‍ഡും കെഎംഎയ്ക്ക് ലഭിച്ചു. ദുര്‍ഘടമായ ഇന്നത്തെ സാഹചര്യത്തിലും വിവിധ മാനങ്ങളുള്ള പദ്ധതികളുമായി മാനേജ്‌മെന്റ് തലത്തിലുള്ളവര്‍ക്കു നിരന്തര പിന്തുണയുമായി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമാണ് അവാര്‍ഡുകളെന്നു കെഎംഎ(പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ പറഞ്ഞു.

 

TAGS: KMA |