എൽ. നിർമല കെഎംഎ പ്രസിഡന്റ്

Posted on: April 20, 2022

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ.) 58-ാമത് പ്രസിഡന്റായി ഇന്‍ഫിനിറ്റി
ഹോസ്പിറ്റാലിറ്റി സര്‍വീസസ് സി.ഇ.ഒ. എല്‍.നിര്‍മല തിരഞ്ഞെടുക്കപ്പെട്ടു.

കെ.എം.എ.യുടെ 65 വര്‍ഷത്തെ ചരിത്രത്തില്‍ ചുമതലയേല്‍ക്കുന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റാണ്. ഓണററി സെക്രട്ടറിയായി പൂവത്ത് ഇന്റര്‍നാഷണല്‍ സ്ഥാപകനും ഉടമയുമായ അല്‍ജിയേഴ്‌സ് ഖാ
ലിദാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ജിയോജിത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍, സീനിയര്‍ വൈസ് പ്രസിഡന്റും മിഡി വിഷന്‍ ഡയറക്ടര്‍ ബിബു പൊന്നൂരാന്‍വൈസ് പ്രസിഡന്റുമാണ്.