കെ എം എ എം എസ് എം ഇ ശില്പശാല സംഘടിപ്പിച്ചു

Posted on: July 31, 2021

കൊച്ചി ; കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ.) എം.എസ്.എം.ഇ. ശില്പശാല സംഘടിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിഎ.പി.എം. മുഹമ്മദ് ഹനീഷ് ശില്പശാല ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് സൂക്ഷ്മ ചെറു ഇടത്തെരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. എം.എസ്.എം.ഇ. സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.എ. പ്രസിഡന്റ് എന്‍.ആര്‍. മാധവ് ചന്ദ്രന്‍, ഓണററി സെക്രട്ടറി ജോമോന്‍ കെ.ജോര്‍ജ് എന്നിവരും പങ്കെടുത്തു.

 

TAGS: KMA | MSME |