കേരള മാനേജ്‌മെന്റ് അസോസിയേഷന് ദേശീയ പുരസ്‌കാരം

Posted on: September 9, 2021

കൊച്ചി ; ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എ.ഐ.എം.എ.) ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാനേജ്‌മെന്റ് അസോസിയേഷനായി കേരള മാനേജ്‌മെന്റ് അസോസിയേഷനെ (കെ.എം.എ.) തിരഞ്ഞെടുത്തു.

2020-21-ല്‍ ഏറ്റവും പുരോഗമനം ആര്‍ജിച്ച അസോസിയേഷനുള്ള അവാര്‍ഡും കെ.എം. എ.യ്ക്ക് ലഭിച്ചു. ഈ മാസം 23-ന് ഓണ്‍ലൈനായി നടത്തുന്ന എ.ഐ.എം.എ. ദേശീയ കണ്‍വെന്‍
ഷനില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

 

 

TAGS: KMA |