കെ എഫ് സി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10.75 കോടി വായ്പ അനുവദിച്ചു

Posted on: February 8, 2021


തിരുവനന്തപുരം: കേരള ഫിനാന്‍ഷല്‍ കോര്‍പ്പറേഷന്‍ വിവിധ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കായി 10.75 കോടി രൂപയുടെ വായ്പനുമതികള്‍ പൂര്‍ത്തിയാക്കി. പത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെയാണ് വായ്പകള്‍ അനുവദിച്ചത്. ജെന്‍ റോബോട്ടിക്‌സ് ഇന്നോവേഷന്‍സ്, നിയോന എംബെഡഡ് ലാബ്‌സ്, നെട്രോക്‌സ് ഐടി സൊല്യൂഷന്‍സ് എന്നിങ്ങനെ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇതില്‍ കേരള ഫിനാന്‍ഷല്‍ കോര്‍പ്പറേഷന്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ വളര്‍ന്നു വന്ന ഒരു സംരംഭമാണ് ജെന്‍ റോബോട്ടിക്‌സസ് ഇന്നോവേഷന്‍സ്. മാലിന്യ ശുചികരണത്തിനായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ ഈ സംരംഭകരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. സമ്പദ് ഘടനയുടെ പുനര്‍ജീവനത്തില്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ പങ്ക്‌വളരെ വലുതാണെന്നു കെഫ്‌സിസിഎം ഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

സ്റ്റാര്‍ട്ട് അപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 80 ശതമാനം, പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പര്‍ച്ചേസ് ഓര്‍ഡറുകള്‍ ആണെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനുംപദ്ധതി ഉണ്ടാകും.

ഇതിനു കൊളാറ്ററല്‍ സെക്യൂരിറ്റി ആവശ്യമില്ല. അതുപോലെ തന്നെ സര്‍ക്കാരിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിനു ഒരു കോടി രൂപ വരെലഭ്യമാകും. ഇതിനു പുറമെ ഒരു സ്റ്റാര്‍ട്ടപ്പ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കുകയും ഇതിലേക്കുള്ള പ്രാഥമിക തുകയായ 25 കോടിരൂപ സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

 

 

TAGS: KFC | Startup Loans |