കെ എഫ് സി സംരംഭകർക്ക് ദേശീയ പുരസ്‌കാരം

Posted on: September 9, 2021

തിരുവനന്തപുരം ; കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റ (കെ.എഫ്.സി.) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏഴു സംരംഭങ്ങള്‍ രാജ്യത്തെ മികച്ച സംരംഭകര്‍ക്കുള്ള കോസിഡിസി കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍സ് ഇന്ത്യ) അവാര്‍
ഡിന് അര്‍ഹരായി.

ജിന്റോബോട്ടിക്‌സ് സീവേജ് ക്ലീനിംഗ് റോബോട്‌സ്, എംവീസ് ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ്, അക്ഷയ പ്ലാസ്റ്റിക്‌സ്, വൈത്തിരി റിട്രീറ്റ് റിസോര്‍ട്ട്, ക്യാമിലോട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷണല്‍ ആയുര്‍വേദിക് തെറാപ്പി സെന്റര്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

പുതുച്ചേരിയില്‍ നടന്ന ചടങ്ങില്‍ പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായം അവാര്‍ഡ് നല്‍കി. ജന്റൊബോട്ടിക്‌സിനായി ഡയറക്ടര്‍ നിഖില്‍, ഏംവീസ് ഉടമ വി.കെ. വര്‍ഗീസ്, വൈത്തിരി റിട്രീറ്റ് റിസോര്‍ട്ട് ഉടമ പി.എം. മുഹമ്മദ് ഫിറോസ് എന്നിവര്‍ ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. രാജ്യത്തെ സംസ്ഥാനതല ധനകാര്യസ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോസിഡിസി.

TAGS: KFC |