കെഎഫ്‌സിയുടെ ലാഭവിഹിതം 21 കോടി

Posted on: June 29, 2023

കൊച്ചി : കെഎഫ്‌സി സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 70 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണിത്. ഓഹരിക്ക് 5 രൂപ വീതമാണ് ലാഭവിഹിതം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യമായി വായ്പകള്‍ 5000 കോടി കവിഞ്ഞു. അറ്റാദായം നാലിരട്ടി വര്‍ധനയോടെ 50 കോടിയായി. നിഷ്‌ക്രിയ ആസ്തി 3.1 ശതമാനമായി കുറഞ്ഞു.

99% ഓഹരികളും സര്‍ക്കാര്‍ ഉടമസ്ഥതയിലും ബാക്കി സിഡ്ബി, എസ്ബിഐ, എല്‍ഐസി എന്നിവയുടെ കൈവശവുമാണ്.

TAGS: KFC |