അഞ്ചു ലക്ഷം പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന ശിക്ഷോദയ സ്‌കോളര്ഷിന് തുടക്കം കുറിച്ച് അണ്അക്കാദമി

Posted on: December 6, 2021

കൊച്ചി : രാജ്യത്തെ അഞ്ചു ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാനായി അണ് അക്കാദമി ശിക്ഷോദയ സ്‌കോളര്ഷിപ്പിന് തുടക്കം കുറിച്ചു. ജോലി ലഭിക്കുന്ന പെണ്കുട്ടിയുടെ കുടുംബത്തിലെ നാല് അഞ്ച് പേര്ക്ക് വരെ ആ കുട്ടി താങ്ങാവുന്നതോടെ 20 ലക്ഷത്തോളം പേര്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.

ആസാദികാ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തോടുള്ള അണ്‍ അക്കാദമിയുടെ പ്രതിബദ്ധതയാണ് ശിക്ഷോദയ സ്‌കോളര്‍ഷിപ്പ്. സ്‌കൂളുകളിലും കോളേജുകളിലും നിന്നു പുറത്താകുന്ന പെണ്‍കുട്ടികള്ക്ക് വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്കു തിരിച്ചു വരാന് ഇത് സഹായകമാകും.

അഞ്ചു ലക്ഷം പെണ്കുട്ടികള്‍ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും സമൂഹത്തിനും ഇതിന്റെ ഗുണം ലഭിക്കുമെന്ന് ഇതേക്കുറിച്ച് സംസാരിച്ച നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ജീവിതത്തിലെ വെല്ലുവിളികള് നേരിടാന് പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കുന്നത് സഹായിക്കുമെന്ന് മണിപ്പാല് ഗ്ലോബല് എഡ്യൂക്കേഷന് ചെയര്മാന് മോഹന്ദാസ് പൈ പറഞ്ഞു.