കേരള പിഎസ്സി പരീക്ഷകള്‍ക്കായി അണ്‍അക്കാഡമിയുടെ തല്‍സമയ ക്ലാസുകള്‍

Posted on: October 27, 2020

കോട്ടയം : കേരള പിഎസ്സി (കേരള പബ്ളിക്ക് സര്‍വീസ് കമ്മീഷന്‍) പരീക്ഷകള്‍ക്കായി തല്‍സമയ സംവേദന ക്ലാസുകള്‍ നല്‍കുന്ന ആദ്യത്തെ എഡ്ടെക് സ്ഥാപനമായ അണ്‍അക്കാഡമി ഇന്ത്യയിലെ ഏറ്റവും വലിയ പഠന പ്ലാറ്റ്ഫോമാണ്. 35ലധികം വരുന്ന പരീക്ഷാ വിഭാഗങ്ങളിലേക്കായി മികച്ച അധ്യാപകര്‍ തയ്യാറാക്കിയ പരിധിയില്ലാത്തതും, നിലവാരമുള്ളതുമായ ഉള്ളടക്കങ്ങളാണ് അണ്‍അക്കാഡമി ലഭ്യമാക്കുന്നത്.

കേരളത്തിലെ എല്‍ഡിസി, എല്‍ജിഎസ്, ബിരുദ തല പരീക്ഷകള്‍, എല്‍പി/യുപി തുടങ്ങിയ പൊതു പരീക്ഷകള്‍ക്കായി തല്‍സമയ ക്ലാസുകള്‍ ലഭ്യമാക്കുന്ന ഏക പ്ലാറ്റ്ഫോമാണ് അണ്‍അക്കാഡമി. കേരള സര്‍ക്കാര്‍ പരീക്ഷകള്‍ക്കായി 30-ല്‍ അധികം അധ്യാപകരാണ് പഠിതാക്കളെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ സഹായിക്കുന്നത്.

അതോടൊപ്പം ഇന്‍-ക്ലാസ് വോട്ടെടുപ്പുകള്‍, തല്‍സമയ ക്വിസുകള്‍, സംശയ നിവാരണ സെഷനുകള്‍, ഡൗണ്‍ലോഡ് ചെയ്യാവുന്ന പഠന സാമഗ്രികള്‍ തുടങ്ങിയവയെല്ലാമുണ്ട്. അണ്‍അക്കാഡമി വലിയൊരു സംവേദന പ്ലാറ്റ്ഫോമാണെന്നും പഠിതാക്കള്‍ക്ക് എല്‍ഡിസി, എല്‍പി/യുപി തുടങ്ങിയ മത്സര പരീക്ഷകള്‍ ജയിക്കാനുള്ള ബൃഹത്തായ മാര്‍ഗമാണെന്നും മികച്ച അധ്യാപകരെയും ഉള്ളടക്കങ്ങളെയുമാണ് പ്ലാറ്റ്ഫോമില്‍ കൊണ്ടു വരുന്നതെന്നും വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് സൗകര്യം പോലെ ആര്‍ക്കും പഠിക്കാനും ലക്ഷ്യം നേടാനും അണ്‍അക്കാഡമി കൂടെയുണ്ടാകുമെന്നും അണ്‍അക്കാഡമി ബിസിനസ് വൈസ് പ്രസിഡന്റ് അങ്കിത ടാണ്‍ഠന്‍ പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനിടെ അണ്‍അക്കാഡമി വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. വിവിധ നഗരങ്ങളിലും മേഖലകളിലുമായി വരിക്കാരുടെ എണ്ണത്തില്‍ 100 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 18,000 അധ്യാപകരുടെയും മൂന്നു കോടിയിലധികം പഠിതാക്കളുടെയും നെറ്റ്വര്‍ക്കുമായി അണ്‍അക്കാഡമി സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് പോകുന്നു.

 

TAGS: Unacademy |