സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ്

Posted on: August 22, 2014

Startup-Bootcamp-a

യുവജനങ്ങൾക്കിടയിൽ സംരംഭകത്വ സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പുകളിൽ ആദ്യത്തേതിന് കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളജിൽ തുടക്കമായി. ക്യാമ്പ് വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ബൂട്ട് ക്യാമ്പുകൾക്കായി സർക്കാർ ഈ വർഷം നാലുകോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കെഎസ്‌ഐഡിസി സെപ്റ്റംബർ 12 ന് അങ്കമാലിയിൽ സംഘടിപ്പിക്കുന്ന യുവസംരംഭകത്വ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാനത്തെ എൻജിനീയറിംഗ് കോളജുകളിൽ ബൂട്ട് ക്യാമ്പുകൾ നടത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. കൂടാതെ ലാഭരഹിതമായ രീതിയിൽ സംരംഭകത്വ വികസന ക്ലബുകൾ രൂപീകരിക്കും. നോഡൽ ഇൻകുബേറ്ററുകളുടെയും സ്റ്റാർട്ടപ്പ് വില്ലേജിന്റെയും ടെക്‌നോപാർക്ക് ടിബിഐയുടെയും പിന്തുണയോടെ സംരംഭകത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ക്ലബുകളായിരിക്കു(ഇഡിസി) മെന്നും സഞ്ജയ് വിജയകുമാർ വ്യക്തമാക്കി.

Startup-Bootcamp-b

ടി.കെ.എമ്മിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വകുപ്പു മേധാവി പ്രഫ. എസ്. പരമേശ്വരൻ, ഇഡിസി കോഓർഡിനേറ്റർ പ്രഫ. എ. സുധീർ, കോളജ് യൂണിയൻ ചെയർമാൻ കാർത്തിക് തരോൾ, എം. ഹാറൂൺ (ടി.കെ.എം. ട്രസ്റ്റ്), പീപ്പിൾസ് കമ്പനി സിഇഒ റാഖ്വിബ്, ട്യൂഷൻ ഡോട്ട്‌കോം ഒഎൽപിവി സഹസ്ഥാപകൻ സുജയ്, ഗൂഗിൾ അംബാസഡർ ഫാരിഷ് സി.വി. തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.