ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുമായി ലുലു

Posted on: April 13, 2024

കൊച്ചി : ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുമായി ലുലു. ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് ഉത്പന്നങ്ങള്‍ക്ക് വന്‍ കിഴിവ് നല്‍കുന്നത്. സാധാരണ ഓഫറുകള്‍ക്കു പുറമേ ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമായ ഉപയോക്താകള്‍ക്ക് കൂടുതല്‍ ഇളവുകളും, ലുലുമാര്‍ക്കറ്റിലെ തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം അധിക വിലക്കിഴിവും ലഭിക്കും.

ഹൈപ്പര്‍ ലുലു ഫാഷന്‍ സ്റ്റോറിലെ തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകള്‍ക്ക് അഞ്ച് ഇരട്ടി അധിക പോയിന്റുകള്‍ നേടാനും അവസരമുണ്ട്. സേവിങ്ങ്‌സും റിവാര്‍ഡുകളും വര്‍ധിപ്പിക്കാനുള്ള അവസരമാണ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമില്‍ ഭാഗമാകാത്തവര്‍ക്ക് സൗജന്യമായി അംഗത്വമെടുക്കാനും അവസരമുണ്ട്. ലുലുഹൈപ്പിനെസ് വെബ്‌സൈറ്റില്‍ (www.luluhappiness.in) സൈന്‍ഇന്‍ ചെയ്‌തോ, ആപ്പ് ഡൗണ്‍ ലോഡ് ചെയ്‌തോ ഭാഗമാകാം.

TAGS: Lulu Mall |