ലുലു മാളില്‍ ചലിക്കുന്ന സിംഹ ശില്‍പം

Posted on: January 30, 2023

കൊച്ചി : ലുലു മാളില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മേക്ക് ഇന്‍ഇന്ത്യയുടെ ചലിക്കുന്ന സിംഹശില്‍പം. 11 അടി വീതിയും 5 അടി പൊക്കവുമുള്ള സിംഹത്തിനെ സ്‌ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എന്നിവ കൊണ്ടാണ് നിര്‍മിച്ചത്. സുരേഷ് ഗോപി ശില്‍പം അനാവരണം ചെയ്തു.

3 ലക്ഷം രൂപ ചെലവില്‍ ലുലു ഇവന്റസ് ടീമിലെ 5 തൊഴിലാളികള്‍ ഒരാഴ്ച കൊണ്ടാണ് സിംഹ
ശില്‍പം നിര്‍മിച്ചത്. ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലുമാള്‍ ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, കമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് ഖാസിം, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, കൊച്ചി ലുലു
മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ് എന്നിവര്‍ സംബന്ധിച്ചു.