ലുലു മാളിലെ പുതുവത്സര ഓഫറുകള്‍ ആഘോഷമാക്കി ഉപഭോക്താക്കള്‍

Posted on: January 8, 2022

തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ലുലു മാള്‍ ഒരുക്കിയ ഷോപ്പിംഗ് ആഘോഷത്തിന് വന്‍ പ്രതികരണം. 100 ലേറെ പ്രമുഖ ബ്രാന്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് നല്‍കിയതടക്കമുള്ള അവിശ്വസനീയ ഓഫറുകള്‍ സ്വന്തമാക്കാന്‍ ലുലു മാളില്‍ ഉപഭോക്താക്കളുടെ തിരക്കേറി. ജനുവരി 6 ന് തുടങ്ങിയ ഓഫര്‍ 9 ന് അവസാനിയ്ക്കും.

ഗ്രോസറീസിലടക്കം വന്‍ വിലക്കുറവ് ഒരുക്കിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും ഇലക്ട്രോണിക്സ്, മൊബൈല്‍, ഗൃഹോപകരണങ്ങളുടെ വിലക്കുറവ് ആസ്വദിയ്ക്കാന്‍ ലുലു കണക്ടിലും, ഫാഷന്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫറുകള്‍ സ്വന്തമാക്കാന്‍ ലുലു ഫാഷന്‍ സ്റ്റോറിലും, ലുലു സെലിബ്രേറ്റിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നിരവധി പേരെത്തി.

ബ്രാന്റഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്സസറീസ്, ബാഗുകള്‍, ഫൂട്ട് വെയറുകള്‍, സ്പോര്‍ട്സ് വെയറുകള്‍, ഹോം & ആന്റ് ഡെകോര്‍, ഗിഫ്റ്റുകള്‍, ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, വാച്ചുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഓഫറുകളാണുള്ളത്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ്, ലുലു കണക്ട് എന്നിവയ്ക്ക് പുറമെ മാക്സ്, പാന്റലൂണ്‍സ്, ഷോപ്പേഴ്സ് സ്റ്റോപ്പ്, വെസ്റ്റ് സൈഡ്, ലിവൈസ്, കൊളംബിയ, ക്രോക്സ്, യുസിബി, ബേസിക്സ്, മോച്ചി, യൊയോസോ, ടൈറ്റന്‍ വേള്‍ഡ് അടക്കം പ്രീമിയം ബ്രാന്റുകള്‍ കൂടി വന്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. മാളിലെ എന്റര്‍ടെയ്ന്‍മെന്റ് സോണായ ഫണ്‍ട്യൂറയില്‍ കുട്ടികളുടെ ഗെയിമുകള്‍ക്കടക്കം നല്‍കിയ ഓഫറുകള്‍ക്കും മികച്ച പ്രതികരണമാണ്. 4500, 10000 രൂപ വിലമതിയ്ക്കുന്ന വീഡിയോ ഗെയിമുകളും റൈഡുകളും, 3000, 5000 രൂപയില്‍ ആസ്വദിയ്ക്കാനാണ് അവസരം.

ഭക്ഷണ ബ്രാന്റുകളിലും വിലക്കുറവ് തുടരുകയാണ്. സ്റ്റാര്‍ ബക്സ്, കോള്‍ഡ് സ്റ്റോണ്‍ ക്രീമെറി, കെഎഫ്സി, മെക്ഡൊണാള്‍ഡ്സ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ് അടക്കമുള്ളഅന്താരാഷ്ട്ര ബ്രാന്‍ഡുകളിലടക്കമാണ് മറ്റന്നാള്‍ വരെ വിലക്കുറവ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2777777 എന്ന നമ്പറില്‍ ലുലു കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്.

 

TAGS: Lulu Mall |