ലുലു മാളില്‍ ബ്രാഞ്ച് തുറന്ന് ഫെഡറല്‍ ബാങ്ക്

Posted on: December 24, 2022

തിരുവനന്തപുരം: ലുലു മാളില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി മാളില്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രാഞ്ച് തുറന്നു. മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എയൂസഫലി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

ഫെഡറല്‍ ബാങ്ക് ടീമിനെ അഭിനന്ദിച്ച അദ്ദേഹം എല്ലാ പിന്തുണയും ഉറപ്പ് നല്‍കി. യൂസഫലിയും ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനും ചേര്‍ന്ന് ബ്രാഞ്ചിലെ ഫെഡ്-ഇ-സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു.

ആഴ്ചയില്‍ ഏഴ് ദിവസവും ലുലു മാള്‍ ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. സിഡിഎം, എടിഎം അടക്കമുള്ള ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍, പാസ് ബുക്ക് പ്രിന്റിംഗ്, ഐഎംപിഎസ്, നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിങ്ങനെയുള്ള സേവനങ്ങളും നല്‍കുന്ന ഫെഡ്-ഇ-സ്റ്റുഡിയോ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഫെഡറല്‍ ബാങ്കിന്റെ 1389-മത് ശാഖയാണ് ലുലു മാളിലേത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ചേംബര്‍ ഓഫ്‌കൊമേഴ്‌സ് പ്രസിഡന്റ് എസ്. എന്‍. രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസ്, ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് ആന്റ് വൈസ് പ്രസിഡന്റ് രഞ്ജി അലക്‌സ്, സീനിയര്‍ മാനേജര്‍ അരുണ്‍ ജെ.അലക്‌സ് എന്നിവര്‍ പങ്കെടുത്തു.