കല്യാണ്‍ സില്‍ക്‌സിന്റെ 3-ഇന്‍-1 കോംബോ ഓഫര്‍

Posted on: January 1, 2024

തൃശൂര്‍ : പുതുവര്‍ഷത്തില്‍ കോംബോ ഉത്സവത്തിന് തുടക്കം കുറിച്ച് കല്യാണ്‍ സില്‍ക്‌സ്. ഇന്നുമുതല്‍ കല്യാണ്‍ സില്‍ക്‌സിന്റെ കേരളത്തിലെയും ബെംഗളൂരുവിലെയും ഷോറൂമുകളില്‍ ഓഫറിന് തുടക്കമായി. ഓരോ ഷോപ്പിംഗിലും മൂന്നിരട്ടി ലാഭം നേടുവാനുള്ള അവസരമാണ് ഇത്.

സാരി, ലേഡീസ് വെയര്‍,മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍,ടീന്‍ വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോഓഫറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ബാംബി സാരി, അമാലിയ സാരി, കോസ്‌മോസാരി, ഡോള സില്‍ക്ക് സാരി, നൗവാരിസാരി ഓഫര്‍ എന്നിവയിലെ ഏറ്റവും പുതിയ കലക്ഷനുകള്‍ക്ക് ലഭ്യമാണ്.

ലേഡീസ് വെയറിലും പുതിയ കോംബിനേഷനുകളുണ്ട്. ലേഡീസ് കുര്‍ത്തീസ്, ലേഡീസ് ടീ-ഷര്‍ട്ട്, ചുരിദാര്‍ സെറ്റ്, ഫാന്‍സി ചുരിദാര്‍ സെറ്റ്, ലഗിന്‍സ്, പലാസോ,ലേഡീസ് ബോട്ടം, നൈറ്റി എന്നിവയും ലഭ്യമാണ്.
കോംബോ വില്‍പനയുടെ ഭാഗമായി രാജ്യാന്തര കലക്ഷനുകവില്പനയ്ക്കുണ്ടെന്നു കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പട്ടാഭിരാമന്‍ പറഞ്ഞു.

TAGS: Kalyan Silks |