കല്യാണ്‍ സില്‍ക്‌സില്‍ ത്രീ ഇന്‍ വണ്‍ കോംബോ ഓഫര്‍

Posted on: December 4, 2021

തൃശ്ശൂര്‍ ; കല്യാണ്‍ സില്‍ക്‌സിന്റ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ബെംഗളൂരു, യു.എ.ഇ., മസ്‌കത്ത് ഷോറൂമുകളിലും ത്രീഇന്‍ വണ്‍ കോംബോ ഓഫറിന് തിരിതെളിഞ്ഞു. ഓരോ ഷോപ്പിംഗിലൂടെയും മൂന്ന് ഇരട്ടി ലാഭം നേടുവാനുള്ള അവസരമാണ് കോംബോ ഓഫറിലൂടെ കല്യാണ്‍ സില്‍ക്‌സ് ലഭ്യമാക്കുന്നത്.

സാരി, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍, ടീന്‍ വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും കോംബോ ഓഫറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. കല്യാണ്‍ സില്‍ക്ലിന്റ സ്വന്തം തറികളും പ്രൊഡക്ഷന്‍ യൂണിറ്റുകളും ഡിസൈന്‍ സെന്റുകളുമാണ് ഇത്തരമൊരു ബൃഹത്തായ കോംബോ ഓഫര്‍ സാധ്യമാക്കിയതെന്ന് കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

കോംബോ ഉത്സവത്തിന്റെ ഭാഗമായി ന്യൂ ഇയര്‍- ക്രിസ്മസ് സീസണില്‍ പ്രത്യേകം രൂപകല്പനചെയ്ത കളക്ഷനുകളും കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ എത്തിയിട്ടുണ്ട്. 2022-നായി കല്യാണ്‍ സില്‍ക്‌സ് ഒരുക്കുന്ന വസ്ത്രങ്ങള്‍ മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍ എന്നീ വിഭാഗങ്ങളില്‍ ഇടം നേടും. കോംബോ ഓഫര്‍ ഇല്ലാതെയും കല്യാണ്‍ സില്‍ക്‌സിന്റ ഏറ്റവും പുതിയ ശ്രേണികള്‍ ഷോറൂമുകളില്‍ ലഭ്യമാണ്.

 

TAGS: Kalyan Silks |