കല്യാൺ സിൽക്‌സിൽ ആടി സെയിൽ

Posted on: September 16, 2021

തൃശ്ശൂര്‍ ; ലോക്ഡൗണ്‍ കാരണം ജൂലായില്‍ നടത്താന്‍ കഴിയാതിരുന്ന ആടി സെയില്‍ കല്യാണ്‍ സില്‍ക്‌സില്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകള്‍ 10 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാം. ‘ആയിരത്തിലധികം വരുന്ന നെയ്ത്ത്ത്ശാലകളുടെയും നൂറുകണക്കിന് പ്രൊഡക്ഷന്‍ ഹൗസുകളുടെയും ഡിസൈന്‍ സെന്ററുകളുടെയും പിന്‍ബലത്തോടെയാണ് ഈ വിലക്കുറവില്‍ വസ്ത്രങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നത്’, കല്യാണ്‍സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓരോ ഷോറൂമും
പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരെല്ലാം വാക്‌സിനെടുത്തവരാണ്. സുരക്ഷാ ക്രമീകരണങ്ങളില്‍
ഏറ്റവും സവിശേഷം കല്യാണ്‍ സില്‍ക്‌സ് ഷോപ്പിംഗ് ആപ്പാണ്. ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോര്‍,
ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മുന്‍കൂട്ടി ഷോപ്പിംഗ് തീയതി
യും സമയവും ബുക്ക് ചെയ്യാം.

ഒരേ സമയം ഓരോ ഫ്‌ലോറിലും കോവിഡ് പ്രോട്ടോകോള്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ ഉപ്‌യോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ തിരക്കൊഴിവാക്കി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ടെംപറേച്ചര്‍ ചെക്ക്, സാനിറ്റൈസര്‍, ജീവനക്കാര്‍ക്ക് ഫേസ് ഷീല്‍ഡ്, സാമൂഹിക അകലം പാലിച്ച് ഷോപ്പിങ് എന്നിവയുമുണ്ട്.

സാരി, മ ന്‍ സ്വ യ ര്‍,ലേഡീസ് വെയര്‍, കിഡ്‌യര്‍, ഹോം ഫര്‍ണിഷിംഗ്, എത്തനിക്യര്‍, പാര്‍ട്ടിവെയര്‍, വെസ്റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, സാല്‍വാര്‍സ് എന്നിവയുടെ കളക്ഷനുകള്‍ വിലക്കുറവില്‍ ഉണ്ട്.

TAGS: Kalyan Silks |