കല്യാണ്‍ സില്‍ക്‌സിന്റെ യുഎഇയിലെ ആറാമത്തെ ഷോറൂം ഷാര്‍ജയില്‍

Posted on: September 15, 2022

കൊച്ചി : കല്യാണ്‍ സില്‍ക്‌സിന്റെ യുഎഇയിലെ ആറാമത്തെ ഷോറൂം ഷാര്‍ജയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. 23ന് ബ്രാന്‍ഡ് അംബാസഡര്‍ പൃഥ്വിരാജ് സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. കല്യാണ്‍ സില്‍ക്‌സിന്റെ ഷാര്‍ജയിലെ രണ്ടാമത്തെ ഷോറൂമാണിത്.

പട്ടുസാരികള്‍, നിത്യോപയോഗത്തിനുള്ള സാരികള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധതരം വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വന്‍ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും ഇന്ത്യയില്‍ ലഭിക്കുന്ന അതേ വിലയിലാണ് ഗള്‍ഫ് നാടുകളിലും കല്യാണ്‍ സിലക്‌സ് വസ്ത്രണികള്‍ ലഭ്യമാക്കുന്നതെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമന്‍ അറിയിച്ചു.

കല്യാണ്‍ സില്‍ക്‌സിന് നിലവില്‍ യുഎഇയില്‍ കരാമ, മീനാബസാര്‍, കിസൈസ്, അബുദാബിഎന്നിവിടങ്ങളിലും ഷോറുമുകളുണ്ട്. മസ്‌കത്തിലെ റുവിയില്‍ അന്താരാഷ്ട്ര ഷോറുമും പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലാണ് അടുത്ത ഷോറൂം തുറക്കുകയെന്നും കോഴിക്കോട്, പാലക്കാട്, കൊല്ലം,ആലപ്പുഴ, ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ഷോറും തുറക്കാന്‍ പദ്ധതിയുണ്ടെന്നും ടി എസ് പട്ടാഭിരാമന്‍
പറഞ്ഞു.

 

TAGS: Kalyan Silks |