അജ്മല്‍ ബിസ്മിയില്‍ ഇയര്‍ എന്‍ഡ് ഓഫറുകള്‍

Posted on: December 29, 2023

കോട്ടയം : അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്ക് 70% വരെ വിലക്കുറവുമായി ഇയര്‍ എന്‍ഡ് ഓഫറുകള്‍ . ഉപയോക്താക്കള്‍ക്ക് ഈ മാസം 31 വരെ നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വര്‍ണം നേടാനും അവസരമുണ്ട്. കാര്‍ഡ് പര്‍ച്ചേസുകള്‍ക്കൊപ്പം 20% വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച്ഓഫറുകള്‍, കുറഞ്ഞ ഇഎംഐസ്‌കീമുകള്‍, എക്സ്റ്റന്‍ഡഡ് വാറന്റി സൗകര്യം തുടങ്ങിയവയുമുണ്ട്.

സ്മാര്‍ട്ട് ടിവി വാങ്ങുമ്പോള്‍ വന്‍ വിലക്കുറവും 7500 രൂപ വരെ വില വരുന്ന ഉറപ്പായ സമ്മാനവും ലഭിക്കും. 59,990 രൂപ വില വരുന്ന 43 ഇഞ്ച് സ്മാര്‍ട്ട് ടിവി 23,990 രൂപയ്ക്കും 70,900 രൂപ വില വരുന്ന 55 ഇഞ്ച് സ്മാര്‍ട്ട് ടിവി 47,990 രൂപയ്ക്കും സ്വന്തമാക്കാം. 51,990 രൂപയ്ക്ക് ഐഫോണ്‍ 13 ഉം 57,990രൂപയ്ക്ക് ഐഫോണ്‍ 14 ഉം സ്വന്തമാക്കാം.

തിരഞ്ഞെടുത്ത എയര്‍ കണ്ടിഷനറുകള്‍ക്ക് 3500 രൂപ വില വരുന്ന സര്‍പ്രൈസ് സമ്മാനങ്ങള്‍. 44,990 രൂപ വില വരുന്ന 1.5 ടണ്‍ എസി 28,990 രൂപയ്ക്കും 39,490 രൂപ വില വരുന്ന ഒരു ടണ്‍ എസി 24,490 രൂപയ്ക്കും സ്വന്തമാക്കാം.

ഫിജറേറ്റര്‍, വാഷിംഗ് മെഷീന്‍, കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയ്ക്കും മറ്റെവിടെയും ലഭികാത്ത വിലക്കുറവുണ്ട്. ഹൈപ്പര്‍ വിഭാഗത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ ഹോള്‍ സെയില്‍ വിലയിലും കുറവില്‍ ലഭിക്കും. ഓഫറുകള്‍ അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറുമുകളിലും ലഭ്യമാണ്.