വൈറ്റ് ബ്രൈഡല്‍ വിവാഹ വസ്ത്രങ്ങള്‍ക്ക് പ്രത്യേക കൊട്ടിയൂര്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് ശീമാട്ടി

Posted on: November 17, 2023

കൊച്ചി : വൈറ്റ് ബ്രൈഡല്‍ വിവാഹ വസ്ത്രങ്ങള്‍ക്ക് പ്രത്യേക കൊട്ടിയൂര്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് ശീമാട്ടി. ‘ദി സെലസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ബ്രാന്‍ഡിന്റെ ആദ്യ സ്റ്റോര്‍ എംജി റോഡിലെ ശീമാട്ടിയുടെ ആദ്യ ഫ്‌ളോറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

ബോള്‍ ഗൗണുകള്‍, ട്രയല്‍ ഗൗണുകള്‍, ഫിഷ് കട്ട് ഗൗണുകള്‍ തുടങ്ങി പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി സ്റ്റോറി പോട്രെയ്റ്റ് വൈറ്റ് ബ്രൈഡല്‍ ഗൗണുകള്‍ വരെ സെലസ്റ്റില്‍ ലഭ്യമാണ്. കൂടാതെ ഗോള്‍ഡ്, സില്‍വര്‍, കോപ്പര്‍ നിറങ്ങളില്‍ നെയ്ത്തുകളോടു കൂടിയ സിഗ്‌നേച്ചര്‍ വൈറ്റ് കാഞ്ചിപുരം സാരികളുടെ ശ്രേണിയുമുണ്ട്. ഇന്നത്തെ ട്രെന്‍ഡുകള്‍ക്കും ഫാഷനുകള്‍ക്കും അനുസൃതമായി ഓരോ നവവധുവിനും പ്രത്യേകം തെരഞ്ഞെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ശിമാട്ടിയുടെവൈറ്റ് ബ്രൈഡല്‍ കലക്ഷനുകള്‍.

ദി സെലസ്റ്റ് സ്റ്റോര്‍ ജനങ്ങള്‍ക്കായി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വര്‍ഷങ്ങളായി ജനങ്ങളുടെ വിവാഹ സങ്കല്പ്പങ്ങള്‍ക്ക് ചിറകേകാന്‍ ശീമാട്ടിക്ക് സാധിച്ചിട്ടുണ്ട്. വെള്ളനിറത്തിന്റെ കാ
ലാതീതമായ സൗന്ദര്യത്തെ അടയാളപ്പെടുത്താന്‍ സെലസ്റ്റ് സ്റ്റോറിലൂടെ കഴിഞ്ഞുവെന്ന് ബീന കണ്ണന്‍ പറഞ്ഞു.

ടെക്‌സ്‌റ്റൈല്‍ രംഗത്ത് ഒരു നൂറ്റാണ്ടിലേറെ സേവനപാരപര്യമുള്ള ശീമാട്ടി കാലാതീതമായിജനമനസുകളില്‍ നിലകൊള്ളുന്നു. വരും നാളുകളില്‍ കോട്ടയംശീമാട്ടി ഗ്രൗണ്ട് ഫ്‌ളോറില്‍ ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗത്ത്‌സെലസ്റ്റ് സ്റ്റോറുകള്‍ വ്യാപിപ്പിക്കും.

TAGS: Seematti |