വി. തിരുവെങ്കിടം അന്തരിച്ചു

Posted on: April 14, 2020

കൊച്ചി : ശീമാട്ടി സ്ഥാപകൻ വീരയ്യ റെഡ്യാറുടെ മകനും ശീമാട്ടി സിഇഒ ബീന കണ്ണന്റെ പിതാവുമായ വി. തിരുവെങ്കിടം (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.15 ന് പച്ചാളം ശ്മശാനത്തിൽ നടന്നു. ഭാര്യ സീതാലക്ഷ്മി.