തോപ്പുംപടിയിലെ മൈജി ഷോറൂം മൈജി ഫ്യൂച്ചര്‍ ആകുന്നു

Posted on: July 7, 2023

കൊച്ചി : തോപ്പുംപടിയിലെ മൈജി ഷോറൂം, ഗാഡ്‌ജെറ്റ്‌സുകള്‍ക്കൊപ്പം ഹോം അപ്ലയന്‍സും ലഭിക്കുന്ന മൈജി ഫ്യൂച്ചര്‍ ആകുന്നു, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന് എതിര്‍വശത്തുള്ള പുതിയ മൈജി
ഫ്യൂച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് കൊച്ചി കോര്‍പ്പറേഷന്‍ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ നിര്‍വഹിക്കും.

വമ്പന്‍ ഉദ്ഘാടന ഓഫറുകളാണ് വിപുലീകരിച്ച തോപ്പുംപടി മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനദിനത്തില്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തില്‍ ഷോറൂമിലെത്തുന്നവര്‍ക്ക് വന്‍വിലക്കുറവില്‍ പ്രൊഡക്റ്റുകള്‍ വാങ്ങാം. ലോകോത്തര ബ്രാന്‍ഡുകളുടെ ടിവി, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, മൊബൈ
ല്‍ഫോണ്‍, ലാപ്‌ടോപ്, എസി, ടാബ്ലെറ്റ്, കിച്ചന്‍ അപ്ലയന്‍സസ്, ആക്‌സസറീസ്, മള്‍ട്ടിമീഡിയ ആക്‌സസറിസ്, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, സിസിടിവി ക്യാമറ തുടങ്ങിയവയെല്ലാം സ്റ്റോറിലൊരുക്കിയിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകളുമെല്ലാം മികച്ച ഓഫറുകളോടെ ഒരു കുടക്കീഴില്‍ ലഭിക്കുന്ന കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് ആണ് തോപ്പുംപടിയിലെ മൈജി ഫ്യൂച്ചര്‍ സമ്മാനിക്കുക.

ആഗ്രഹിച്ച ഉത്പന്നങ്ങള്‍ അനായാസം വാങ്ങാന്‍ സൂപ്പര്‍ ഇഎംഐ-യും ലഭ്യമാണ്. സുതാര്യവും സുരക്ഷിതവുമായ ഹൈടെക് റിപ്പയര്‍ &സര്‍വീസ് സെന്ററായ മൈജി കെയര്‍ സേവനവും തോപ്പുംപടി മൈജി ഫ്യൂച്ചറില്‍ ലഭ്യമാണ്. മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ടാബ്ലെറ്റ്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എസി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വിദഗ്ധ ടെക്‌നീഷ്യന്‍സ് റിപ്പയര്‍ ചെയ്ത് നല്‍കും. ഗൃഹോപകരണങ്ങള്‍ വീട്ടില്‍ വന്ന് റിപ്പയര്‍ ചെയ്തു തരുന്ന സൗകര്യവുമുണ്ട്. കൂടാതെ പ്രത്യേക ഇളവുകളും വായ്പാ സൗകര്യവും ലഭിക്കും. മൈജിക്ക് മാത്രം നല്‍കാനാവുന്ന നിരവധി ഉപഭോക്തൃ സേവനവും തോപ്പുംപടി മൈജി ഫ്യൂച്ചര്‍ സ്റ്റോറില്‍ ലഭ്യമാണ്. ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ ഫങ്ഷനെ ബാധിക്കുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും മൈജി എക്‌സ്ട്രാ പ്രൊട്ടക്ഷന്‍ പ്ലാനിന്റെ പരിരക്ഷ, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ പ്രൊഡക്റ്റകള്‍ വാങ്ങാവുന്ന മൈജി എക്‌സ്‌ചേഞ്ച്ഓഫര്‍, മൈജി ഓണ്‍ലൈനില്‍ നിന്ന് (www.myg.in എന്ന വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ) നിങ്ങള്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ വെറും രണ്ട് മണിക്കൂറില്‍ നിങ്ങളുടെ അടുത്തെത്തുന്ന മൈജി 2 ഫാസ്റ്റ് സേവനവും ലഭ്യമാണ്. ബന്ധപ്പെടുക :92 49 001 001.

 

TAGS: Myg |