ജോയ് ആലുക്കാസിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം കുറവ്

Posted on: March 3, 2022

കൊച്ചി : ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണാഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യാന്‍ അവസരമൊരുക്കി ജോയ് ആലുക്കാസ് ജൂവലറി. സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്‍ 50% ഫ്‌ളാറ്റ് ഡിസ്‌കൗണ്ടില്‍ ജോയ് ആലുക്കാസ് ഷോറൂമുകളില്‍ നിന്ന് പര്‍ച്ചേയ്‌സ് ചെയ്യാനുള്ള സൗകര്യമാണ് സ്‌പെഷ്യല്‍ ഓഫറിലൂടെ സമ്മാനിക്കുന്നത്.

സ്വര്‍ണം, ഡയമണ്ട്, മറ്റ് ജുവലറി കളക്ഷനുകള്‍ സ്വര്‍ണ വിപണിയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ഈ ഓഫറിലൂടെ ലഭ്യമാക്കുന്നത്. ഈ മാസം 20 വരെ ഓഫര്‍ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്.

ഓഫര്‍ കാലയളവില്‍ ജോയ് ആലുക്കാസില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്ത ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സും ലൈഫ്‌ടൈം ഫ്രീ മെയിന്റനന്‍സും നല്‍കും.

TAGS: Joyalukkas |