ജോയ് ആലുക്കാസിലെ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ 50% കുറവ്

Posted on: March 8, 2022

കൊച്ചി : വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുള്ള അവസരമൊരുക്കി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറിയായ ജോയ് ആലുക്കാസ്. ഇഷ്ട സ്വര്‍ണ്ണാഭരണങ്ങള്‍ പണിക്കൂലിയില്‍ 50% ഫ്‌ളാറ്റ് ഡിസ്‌കൗണ്ടില്‍ ജോയ്ആലുക്കാസ് ഷോറൂമുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുള്ള സൗകര്യമാണ് സ്‌പെഷ്യല്‍ ഓഫറിലൂടെ സമ്മാനിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം കഴിഞ്ഞുള്ള ഈ അതിജീവന സമയത്ത് അനുദിനം സ്വര്‍ണ്ണ വിലയില്‍ വന്‍ ഏറ്റക്കുറച്ചിലുകളാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 50% വിലക്കുറവ് ലഭ്യമാക്കുന്നത് സ്വര്‍ണ്ണാഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാകും.

പ്രിയ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭൂതി സമ്മാനിക്കുന്നതിനൊപ്പം ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്നതിലും ജോയ്ആലുക്കാസ് എന്നും സന്തുഷ്ടരാണ്. സ്വര്‍ണ്ണം, ഡയമണ്ട്, മറ്റ് ജില്ലറി കളക്ഷനുകള്‍ സ്വര്‍ണ്ണ വിപണിയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ഈ ഓഫറിലൂടെ ലഭ്യമാക്കുന്നത്. അനുഭവസമ്പത്തുള്ള കലാകാരന്മാരുടെ കലാചാതുരി പ്രതിഫലിക്കുന്ന നിരവധി വിശിഷ്ടവും വൈവിദ്ധ്യവുമാര്‍ന്ന ഹൈ-എന്‍ഡ് ആഭരണങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്നതിനുള്ള അവസരവും കസ്റ്റമേഴ്‌സിനായി തുറന്ന് നല്‍കുന്നു.

വിപണിയിലെ കുറഞ്ഞ പണിക്കൂലിയായതിനാല്‍ ഇത്തരം ഹൈ- എന്‍ഡ് ആഭരണങ്ങള്‍ ഇപ്പോള്‍ താങ്ങാനാവുന്ന വിലകളില്‍ ജോയ് ആലുക്കാസില്‍ നിന്നും സ്വന്തമാക്കാം. മാര്‍ച്ച് മാസം 4 മുതല്‍ 20 വരെയായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ ഓഫര്‍ ഇന്ത്യയെമ്പാടുമുള്ള എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്. ഓഫര്‍ കാലയളവില്‍ ജോയ്ആലുക്കാസില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്ത ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സും ലൈഫ്‌ടൈം ഫീ മെയിന്റനന്‍സും നല്‍കുന്നു. ഒപ്പം, എക്‌സ്‌ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

TAGS: Joyalukkas |