അനുഗ്രഹ ബ്രൈഡല്‍ കളക്ഷന്‍സ് അവതരിപ്പിച്ച് ജോയ് ആലുക്കാസ് ബ്രൈഡല്‍

Posted on: August 4, 2022

കൊച്ചി: അനുഗ്രഹ കളക്ഷന്‍സ് അവതരിപ്പിച്ച് ജോആലുക്കാസ് ജുവലറി, ബ്രൈഡല്‍ പര്‍ച്ചേയ്‌സ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25% കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിവാഹിതര്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം അനുഗ്രഹിച്ച് നല്‍കുകയാണു ബ്രൈഡല്‍ കളക്ഷനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ മാനേജിഡയറക്ടര്‍ ആലുക്കാസ് വര്‍ഗീസ് ജോയ് പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള ജോആലുക്കാസ് ഷോറൂമുകളിലെങ്ങും ലഭ്യമാകുന്ന ഈ ശേഖരം സ്വര്‍ണം, വജ്രം, വിലയേറിയ കല്ലുകള്‍ എന്നിവയാല്‍ നിര്‍മിച്ചതാണ്.

 

TAGS: Joyalukkas |