ജോയ്ആലുക്കാസില്‍ മംഗല്യ ഉത്സവത്തിന് തുടക്കമായി

Posted on: March 30, 2024

കൊച്ചി : വൈവിധ്യമാര്‍ന്ന വിവാഹ ആഭരണങ്ങളുടെ ശേഖരവുമായി ജോയ്ആലുക്കാസ് ഷോറൂമുകളില്‍ മംഗല്യ ഉത്സവത്തിന് തുടക്കമായി. വിവാഹ ആഭരണങ്ങള്‍ക്ക് സ്‌പെഷ്യല്‍ വെഡ്ഡിംഗ് ഓഫറായ 2.99 ശതമാനം മാത്രം പണിക്കൂലി മംഗല്യ ഉത്സവത്തിന്റെ ഭാഗമായി നല്‍കുന്നത്.

ഏത് ജൂവലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി, പുതിയ നൂറുശതമാനം എച്ച് യു ഐ ഡി 916 ഹാള്‍മാര്‍ക്ക് ആഭരണമാക്കുന്നതിനുള്ള എക്‌സ്‌ചേഞ്ച് സൗകര്യവും ഷോറൂമുകളില്‍ ലഭ്യമാണ്. ജോയ്ആലുക്കാസിന്റെ ഷോറൂമുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ മെയിന്റനന്‍സും ഒരുവര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും കമ്പനി ഉറപ്പു നല്‍കുന്നു. കൂടാതെ, ബൈബാക്ക് ഗ്യാരണ്ടി സൗകര്യവും ജോയ്ആലുക്കാസ് ഷോറൂമുകളില്‍ ലഭ്യമാണ്.

ദശലക്ഷത്തിലേറെ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളില്‍ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ജോയ്ആലുക്കാസ് ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം പാരമ്പര്യ അഭിരുചികളും കോര്‍ത്തിണക്കിയ ആഭരണങ്ങളാണിവ.

വിവാഹങ്ങള്‍ക്കായി ഒരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ഓഫറാണ് മംഗല്യ ഉത്സവം. മനസ്സിനിണങ്ങിയ ആഭരണങ്ങള്‍ അത്യാകര്ഷക ആനുകൂല്യങ്ങളോടെ സ്വന്തമാക്കാന്‍ ഈ ഓഫര്‍ അവസരം ഒരുക്കുന്നു. ഇളവുകള്‍ക്കൊപ്പം ആഭരണ പ്രേമികള്‍ക്ക് ലോകോത്തര ഷോപ്പിങ് അനുഭവവും തങ്ങളുടെ ഷോറൂമുകളില്‍ ലഭിക്കുമെന്ന് ജോയ്ആലുക്കാസ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.

TAGS: Joyalukkas |