ജോയ് ആലുക്കാസ് രത്ന കളക്ഷന്‍സിന് പുരസ്‌കാരം

Posted on: April 28, 2021

കൊച്ചി : ജോയ് ആലുക്കാസ് രത്‌ന കളക്ഷന്‍സിന് റീട്ടെയില്‍ ജ്വല്ലര്‍ വേള്‍ഡ് 2021 മിഡില്‍ ഈസ്റ്റ് അവാര്‍ഡ് ലഭിച്ചു. അതിമനോഹരമായ പ്രഷ്യസ് സ്റ്റോണ്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാന്റ്കാഫ്റ്റഡ് സെറ്റ് ആയ ജോയ് ആലുക്കാസ് എക്സ്സിവ് രത്‌ന കളക്ഷന്‍സ് സവിശേഷമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.

അതിസൂക്ഷ്മ രത്‌നക്കല്ലുകള്‍, മികച്ച ഡിസൈനുകള്‍, മനോഹരമായ നിര്‍മ്മാണ കലാചാതുരി എന്നിവയുടെ സമന്വയമാണ് രത്‌നകലാസൃഷ്ടികള്‍ എന്ന് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു.

സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച പ്രത്യേക രത്‌ന കളക്ഷന്‍ വളരെയധികം കൃത്യതയോടെ രൂപകല്പന ചെയ്തിരിക്കുന്നതും ഓരോസ്‌റ്റോണും പ്രത്യേകം പതിപ്പിച്ചവയുമാണ്. രത്‌ന കളക്ഷന്‍ സര്‍ട്ടിഫൈഡ് ചെയ്ത പ്രഷ്യസ് സ്റ്റോണുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ഉപയോക്താക്കളുടെ ഭിന്ന അഭിരുചികള്‍ക്ക് ഇണങ്ങുന്നതാണ് രാജ്യാന്തര രൂപകല്പനയിലുള്ള ഓരോ ആഭരണങ്ങളുമെന്നും ജോണ്‍ പോള്‍ ആലുക്കാസ് കൂട്ടിചേര്‍ത്തു.

 

TAGS: Joyalukkas |