കല്യാണ്‍ സില്‍ക്സ് ദുബായ് ഖിസൈസ് ഷോറൂം 29 ന് തുറക്കും

Posted on: April 27, 2021

തൃശ്ശൂര്‍: കല്യാണ്‍ സില്‍ക്സ് ദുബായിലെ ഖിസൈസിലെത്തുന്നു. 29-ന് രാവിലെ 10.30-നാണ് ഡമാസ്‌കസ് സ്ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബില്‍ഡിംഗില്‍ കല്യാണ്‍ സില്‍ക്സിന്റെ 31-ാമത് ഷോറൂമിന് തിരിതെളിയുന്നത്. ഗള്‍ഫ് മേഖലയിലെ കല്യാണ്‍ സില്‍ക്സിന്റെ ആറാമത് ഷോറൂമാണിത്. കരാമ, മീനാ ബസാര്‍, ഷാര്‍ജ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലാണ് കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

വലുപ്പവും വൈവിധ്യവുമാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഖിസൈസ് ഷോറൂമിന്റെ പ്രധാന സവിശേഷതകള്‍. വിശാലമായ ഒരു ഫ്‌ളോറില്‍ ആധുനിക ഷോപ്പിംഗ് രീതിയിലുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

സ്വന്തം തറികളില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത പട്ടിന്റെ കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സെവന്‍ വണ്ടേഴ്സ് ഇന്‍ സില്‍ക്ക്, സൂപ്പര്‍ ഫെതര്‍ലൈറ്റ് സാരീസ്, സ്‌പെഷ്യല്‍ ബനാറസ് സീരീസ് എന്നിവയ്ക്കു പുറമേ പാര്‍ട്ടി വെയര്‍ സാരീസ്, ഡെയ്ലി വെയര്‍ സാരീസ്, എത്നിക് വെയര്‍ സാരീസ് എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികളും സജ്ജമാക്കിയിട്ടുണ്ട്. കല്യാണ്‍ സില്‍ക്‌സിന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകളില്‍ രൂപകല്പനചെയ്ത മെന്‍സ് വെയര്‍ കളക്ഷനുകളാണ് മറ്റൊരു സവിശേഷത.

റംസാന്‍ കളക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. ഇവയെല്ലാം ഇന്ത്യയിലെ കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളില്‍ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ് ഖിസൈസിലും ലഭ്യമാക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞതായി കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

TAGS: Kalyan Silks |