ബിഗ് ബസാറിൽ സൂപ്പർ സേവർ വാരം 25 വരെ

Posted on: April 23, 2021

I

കൊച്ചി : ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ബിഗ് ബസാറില്‍ സൂപ്പര്‍ സേവര്‍ വാരത്തിന് തുടക്കമായി. ഷോപ്പ് ഡോട്ട് ബിഗ് ബസാര്‍ ഡോട്ട് കോം (shop.bigbazaar.com) എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയോ ബിഗ് ബസാര്‍ ആപ്പ് വഴിയോ വാട്സാപ്പിലൂടെയോ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒട്ടേറെ ഓഫറുകള്‍ ലഭിക്കും.

ആശീര്‍വാദിന്റെ 450 രൂപ വിലയുള്ള 10 കിലോയുടെ ഹോള്‍ വീറ്റ് ആട്ട 331 രൂപ മുതല്‍ ലഭ്യമാണ്. 91 രൂപയുടെ മാഗി നൂഡില്‍സ് വാങ്ങുമ്പോള്‍ 20 രൂപയും 120 രൂപയുടെ ഗുഡ് ഡേ കാഷ്യൂ കുക്കീസിന് 30 രൂപയും വിലക്കിഴിവുണ്ട്.

തങ്ങളുടെ സ്റ്റോറുകളില്‍ എത്തുന്നതിനു പുറമെ വീട്ടിലിരുന്ന് ഓണ്‍ലൈനായി മികച്ച ഡീലില്‍ സാധനങ്ങള്‍ വാങ്ങാനുള്ള അവസരമാണ് സൂപ്പര്‍ സേവര്‍ വാരത്തിലൂടെ ഒരുക്കുന്നതെന്ന് ബിഗ് ബസാര്‍ സി.ഇ.ഒ. സദാശിവ് നായക് പറഞ്ഞു. ഏപ്രില്‍ 25 വരെയാണ് ഓഫറുകള്‍.

TAGS: Big Bazaar |