ബിഗ് ബസാർ ഗ്രേറ്റ് എക്‌സ്‌ചേഞ്ച് 22 വരെ

Posted on: March 1, 2022

കൊച്ചി : ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബിഗ് ബസാറിന്റ ‘ഗ്രേറ്റ് എക്‌സ്‌ചേഞ്ചി’ന് തുടക്കമായി. മാര്‍ച്ച് 22 വരെ നീണ്ടുനില്‍ക്കും. ഗ്രേറ്റ് എക്‌സ്‌ചേഞ്ചിന്റ ഭാഗമായി ഉപഭോക്താവില്‍ നിന്ന് പാഴ്വസ്തുക്കള്‍ ബിഗ് ബസാര്‍ വിലയെടുക്കും. ഇതിന്റെ വിലയായി ബിഗ് ബസാറിന്‍ എക്‌സ്‌ചേഞ്ച് വൗച്ചറായിരിക്കും നല്‍കുക. വൗച്ചര്‍ ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ കിഴിവ് ലഭിക്കും. പഴയപത്രങ്ങള്‍ ഒരു കിലോയ്ക്ക് 50 രൂപ, പഴയ തുണികള്‍ കിലോയ്ക്ക് 100 രൂപയും ലഭിക്കും.

പഴയ ടി.വി., മൊബൈല്‍ ഫോണ്‍, റെഫ്രിജറേറ്റര്‍, എ.സി. എന്നിവ ഓരോന്നിനും 5,000 രൂപ വരെ വിലയൊരുക്കും. ചെറിയ ഉപകരണങ്ങള്‍ ഓരോന്നിനും 1,000 രൂപ വീതമാണ് വിലയിടുക.

എക്‌സ്‌ചേഞ്ച് വൗച്ചറുകള്‍ക്കൊപ്പം, ഫാഷന്‍, ഗാര്‍ഹികോപകരണങ്ങള്‍, ലഗേജ് എന്നിവയ്ക്ക് 20 ശതമാനം അധിക കിഴിവും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലക്കിഴിവും ലഭിക്കും.

TAGS: Big Bazaar |