ഫ്യൂച്ചർ ഗ്രൂപ്പ് ഹൈപ്പർസിറ്റിയെ ഏറ്റെടുത്തു

Posted on: October 6, 2017

മുംബൈ : റീട്ടെയ്ൽ ശൃംഖലയായ ഫ്യൂച്ചർ ഗ്രൂപ്പ് ഹൈപ്പർസിറ്റിയെ ഏറ്റെടുത്തു. ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ ഭാഗമായ ഹൈപ്പർസിറ്റിക്ക് 19 സ്റ്റോറുകളാണുള്ളത്. 655 കോടി രൂപയുടേതാണ് ഇടപാട്. ഹൈപ്പർസിറ്റി 400 കോടി രൂപയുടെ കടബാധ്യതകൾ നേരിടുന്ന പശ്ചാത്തലത്തിലാണ് വില്പന. ഏറ്റെടുക്കൽ അടുത്ത 3-5 മാസത്തിനുള്ളിൽ പൂർത്തിയാകും.

കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ബിഗ് ബസാറിന് 240 നഗരങ്ങളിലായി 901 സ്റ്റോറുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഫ്യൂച്ചർ റീട്ടെയ്ൽ 368 കോടി രൂപ അറ്റാദായം നേടിയിരുന്നു.