ബിഗ് ബസാറില്‍ ഷോപ്പിംഗ് ഉത്സവം നാളെ മുതല്‍

Posted on: January 22, 2019


കൊച്ചി : ബിഗ് ബസാറിന്റെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സബ്‌സേ സാസ്‌തേ 5 ദിന്‍ എന്ന ഷോപ്പിംഗ് ഉത്സവം ജനുവരി 23 മുതല്‍ 27 വരെ നടക്കും. ഈ കാലയളവില്‍ നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി വിവിധ വിഭാഗത്തിലെ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവും ഓഫറുകളും ലഭിക്കും.

ഫ്യൂച്ചര്‍ പേ വാലറ്റിലൂടെ 3,000 രൂപയ്‌ക്കോ അതിനു മുകളിലോ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 20 ശതമാനം കാഷ് ബാക്ക് ലഭിക്കും. റുപേ കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്കും അധിക ഡിസ്‌കൗണ്ട് ഉണ്ട്. കുറഞ്ഞത് 500 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഏഴ് ശതമാനം അധിക ഡിസ്‌കൗണ്ടും 5000 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് ബിഗ് ബസാറിന്റെ ഇ – ഗിഫ്റ്റ് വൗച്ചറുകള്‍ പേ ടി എം മുഖേന വാങ്ങാനാകും. ഇതിന് 50 ശതമാനം കാഷ് ബാക്ക് ലഭിക്കും. ഇതേ കൂപ്പണുകള്‍ ഉപയോഗിച്ച് ഷോപ്പ് ചെയ്യുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന വിലക്കിഴിവിനൊപ്പം 20 ശതമാനം അധിക കാഷ് ബാക്ക് ലഭിക്കും.

TAGS: Big Bazaar |