സെവൻ വണ്ടേഴ്‌സ് ഇൻ സിൽക്കുമായി കല്യാൺ സിൽക്‌സ്

Posted on: March 30, 2021

തൃശ്ശൂര്‍ : ഏഴ് മംഗല്യപ്പട്ടുകള്‍ ഒരുമിക്കുന്ന സെവന്‍ വണ്ടേഴ്സ് ഇന്‍ സില്‍ക്ക് എന്ന ബ്രൈഡല്‍ സാരീ സീരിസുമായി കല്യാണ്‍ സില്‍ക്‌സ്. ഈ ശ്രേണിയിലെ ഓരോ സാരിയും രൂപകല്പന ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനര്‍മാരാണ്. നെയ്‌തെടുത്തിരിക്കുന്നത് കാഞ്ചീപുരം പോലെയുള്ള പട്ടുഗ്രാമങ്ങളില്‍ സ്ഥിതിചെയ്യുന്ന കല്യാണ്‍ സില്‍ക്‌സിന്റെ സ്വന്തം തറികളിലാണ്. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ഏഴ് വിശിഷ്ടവേളകള്‍ക്കായാണ് ഏഴ് സാരികള്‍ ഒരുക്കിയിരിക്കുന്നത്.

ഹല്‍ദി, മെഹന്തി, വിവാഹം, റിസപ്ഷന്‍ എന്നിങ്ങനെയുള്ള മുഹൂര്‍ത്തങ്ങള്‍ക്കായ് വെവ്വേറെ ഡിസൈന്‍ ആശയങ്ങളാണ് കല്യാണ്‍ സില്‍ക്‌സ് അവലംബിച്ചിരിക്കുന്നതെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. ബ്രൈഡല്‍ സാരീ സീരിസിന്റെ ആദ്യ എഡിഷന്‍ കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ എത്തിക്കഴിഞ്ഞു.

TAGS: Kalyan Silks |