ജോയ് ആലുക്കാസില്‍ വാലെന്റയിന്‍സ് ഡേ കളക്ഷന്‍; ‘ബീ മൈന്‍ ഹാര്‍ട്ട് ടു ഹാര്‍ട്ട്’

Posted on: February 11, 2021

തൃശ്ശൂര്‍: വാലെന്റയിന്‍സ് ഡേ ആഘോഷങ്ങള്‍ക്കായി ജോയ് ആലുക്കാസ് സ്‌പെഷ്യല്‍ വാലെന്റെയിന്‍സ് ഡേ കളക്ഷന്‍ ‘ബീ മൈന്‍ ഹാര്‍ട്ട് ടൂ ഹാര്‍ട്ട്’ അവതരിപ്പിച്ചു. ഹാര്‍ട്ട് തീമിലുള്ള പെന്‍ഡന്റുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍, വളകള്‍, വജ്രങ്ങളില്‍ വളകള്‍ എന്നിവയാണ് ഈ ലിമിറ്റഡ് എഡിഷന്‍ കളക്ഷനില്‍ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത പര്‍ച്ചേസുകള്‍ക്കൊപ്പം സൗജന്യ ഗോള്‍ഡ് കോയിന്‍ എക്‌സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

50,000 രൂപ വിലയുള്ള ഡയമണ്ട്, അണ്‍കട്ട് ജൂവലറി പര്‍ച്ചേസുകള്‍ക്കൊപ്പം ഒരുഗ്രാം സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും.

ഏത് ജൂവലറിയില്‍നിന്നു വാങ്ങിയ സ്വര്‍ണാഭരണങ്ങളും ഉയര്‍ന്ന മൂല്യത്തില്‍ ജോയ് ആലുക്കാസ് ഷോറൂമുകളില്‍ എക്‌സ്ചേഞ്ച് ചെയ്ത് 916 BIS സ്വര്‍ണാഭരണങ്ങളാക്കി മാറ്റിവാങ്ങാം. അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്. ഈ ഓഫറുകള്‍ ഫെബ്രുവരി 15 വരെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ലഭിക്കുമെന്ന് ജോയ് ആലുക്കാസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ജോയ് ആലുക്കാസ് അറിയിച്ചു.

TAGS: Joyalukkas |