ജെറ്റ് എയർവേസ് വിമാനയാത്രാ നിരക്കുകൾ കൂട്ടി

Posted on: September 4, 2013

Jet-Airways-Airbusഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യവിമാനക്കമ്പനിയായ ജെറ്റ് എയർവേസ് വിമാനയാത്രാ നിരക്കുകൾ 25 ശതമാനം കൂട്ടി. വ്യോമയാനഇന്ധന(എടിഎഫ്)ത്തിന്റെ വില വർധിച്ചതിനെ തുടർന്നാണിത്. ജെറ്റ് എയർവേസിന്റെ ചുവടുപിടിച്ച് മറ്റു വിമാനക്കമ്പനികളും താമസിയാതെ ടിക്കറ്റ് നിരക്കു വർധിപ്പിച്ചേക്കും.

ഈ മാസം ആദ്യം എണ്ണക്കമ്പനികൾ വിമാന ഇന്ധനവില (എടിഎഫ്) കിലോ ലിറ്ററിന് 75,031 രൂപയായി വർധിപ്പിച്ചു. അടുത്തയിടെ വരുത്തിയ 6.9 ശതമാനം വർധന സർവകാല റെക്കോർഡാണ്.