ജെറ്റ് എയര്‍വേസിന്റെ ഓഫീസ് ലേലം ചെയ്യുന്നു

Posted on: June 15, 2020

മുംബൈ : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേസിന്റെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള (ബി.കെ.സി) ഓഫീസ് ലേലം ചെയ്യുന്നു.

ജി ബ്ലോക്കിലുള്ള ഗോദ്‌റെജ് ബില്‍ഡിംഗിലെ മൂന്നും നാലും നിലകളിലായാണ് ഓഫീസുള്ളത്. 490 കോടി രൂപ അടിസ്ഥാനവില നിശ്തയിച്ചിട്ടുള്ള ലേലം ജൂണ്‍ 26-നാണ്.

റെസല്യൂഷന്‍ പ്രൊഫഷണലിന്റെ നോട്ടീസ് പ്രകാരം ഏകദേശം 1.70 ലക്ഷം ചതുരശ്ര അടി വിസ്തൃതിയാണ് ഓഫീസിനുള്ളത്. ജെറ്റ് എയര്‍വേസിന്റെ ഭൂമിയില്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ആണ് ഈ കെട്ടിടം നിര്‍മിച്ചത്. ഇതില്‍ ജെറ്റിന് കിട്ടിയ ഓഫീസ് എച്ച്.ഡി.എഫ്.സി ബാങ്കില്‍ പണയപ്പെടുത്തി വായ്പയെടുക്കുകയായിരുന്നു.

TAGS: Jet Airways |