ജെറ്റ് എയര്‍വേസ് ഏറ്റെടുക്കാന്‍ 4 കമ്പനികള്‍

Posted on: June 27, 2020

മുംബൈ : ജെറ്റ് എയര്‍വേസിനായി 12 കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചെങ്കിലും അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടത് നാലെണ്ണം മാത്രം. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്‍പ്പെടെയുള്ള നടപടിക്കള്‍ക്കായി ഇവരുമായി റസൊലൂഷന്‍ പ്രൊഫഷണല്‍ കരാര്‍ ഒപ്പുവെക്കുകയും ചെയ്തു.

ദുബായില്‍ നിന്നുള്ള മുരാരി ലാല്‍ ജലാനുമായി ചേര്‍ന്ന് ബ്രിട്ടനിലെ കല്‍റോക്ക് കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, ഹരിയാനയില്‍ നിന്നുള്ള ഫൈ്‌ളറ്റ് സിമുലേഷന്‍ ടെക്‌നിക് സെന്റര്‍, മുംബൈയിലെ ബിഗ് ചാര്‍ട്ടര്‍ ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്ന് അബുദാബി ആസ്ഥാനമായുള്ള ഇംപീരിയില്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, കാനഡയില്‍ നിന്നുള്ള സംരംഭകനായ ശിവകുമാര്‍ റസിയാ, കൊല്‍ക്കത്തയില്‍ നിന്നുള്ള ആല്‍ഫ എയര്‍വേസ് എന്നിവരാണ് അന്തിമ പട്ടകയില്‍ ഉള്‍പ്പെട്ടത്.

TAGS: Jet Airways |