അലീഷ മൂപ്പൻ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി എംഡി

Posted on: August 8, 2019

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സിന്റെ ഗൾഫ് മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അലീഷ മൂപ്പനെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഓഗസ്റ്റ് ഏഴിന് ദുബായ് ചേർന്ന ഡയറക്ടർ ബോർഡ് യോഗം നിയമനത്തിന് അംഗീകാരം നൽകി. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഭാഗമാകും മുമ്പ് യൂറോപ്പിലും അമേരിക്കയിലുമുള്ള മുൻനിര സാമ്പത്തിക സ്ഥാപനങ്ങൡ ഏഴ് വർഷം ക്വാളിഫൈഡ് ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു.

ആരോഗ്യമേഖലയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സന്തുലിതമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.