ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് ഐപിഒ അനുമതി

Posted on: May 2, 2024

ന്യൂഡല്‍ഹി : മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് പ്രാഥമിക ഓഹരി വില്പനയ്ക്ക് വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ അനുമതി. 1500 കോടി രൂപ വരെ സമാഹരിക്കാനാണ് അനുമതിയുള്ളത്.