ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ നെക്‌സസ് അവതരിപ്പിച്ചു

Posted on: May 2, 2024

കൊച്ചി : ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ നെക്‌സസ് അവതരിപ്പിച്ചു. 1.10 ലക്ഷം രൂപ മുതലാണ് വില. 3 കിലോവാട്ടിന്റെ എല്‍എഫ്പി ബാറ്ററി ഉപയോഗിക്കുന്ന സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 136 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. 93 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. 6.2 ഇഞ്ച് എല്‍സിഡി കണ്‍സോള്‍ ആണ് അടിസ്ഥാന വകഭേദത്തില്‍. ഉയര്‍ന്ന മോഡലില്‍ 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ. ബ്ലൂടൂത്ത് കണക്ടിവിറ്റി, ഹില്‍ഹോള്‍ഡ്, അഞ്ച് റൈഡിംഗ് മോഡ് തുടങ്ങിയ ഫീച്ചറുകളുണ്ട്.