മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍

Posted on: April 10, 2024

കൊച്ചി : ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ‘ഏറ്റവും മികച്ച ബിഎഫ്എസ്‌ഐ ബ്രാന്‍ഡ്’ എന്ന അംഗീകാരം കരസ്ഥമാക്കി. കമ്പനിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ്, മുത്തൂറ്റ് മിനി സിഇഒ പി.ഇ.മത്തായ് എന്നിവര്‍ക്ക് 2024ലെ ‘ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡര്‍’ എന്ന അംഗീകാരങ്ങളും ലഭിച്ചു. ബിഎഫ്എസ്‌ഐ (ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ്) രംഗത്തെ മികവിനും പുതുമയോടുമുള്ള മുത്തൂറ്റ് മിനിയുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ് ഈ അംഗീകാരങ്ങള്‍.

ബോര്‍ഡിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും എന്‍പിസിഐ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറുമായ അജയ് ചൗധരിയാണ് മികച്ച ബിഎഫ്എസ്‌ഐ ബ്രാന്‍ഡ് അവാര്‍ഡ് കമ്പനിക്ക് സമ്മാനിച്ചത്. വിദേശകാര്യ മന്ത്രാലയം മുന്‍ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയും സ്വിറ്റ്‌സര്‍ലണ്ട്, തുര്‍ക്കി, ഈജിപ്റ്റ് എന്നിവിടങ്ങളിലെ സ്ഥാനപതിയുമായ ബ്രിക്‌സ് ഷെര്‍പയുമാണ് ഏഷ്യയിലെ മികച്ച ബിസിനസ് നേതൃത്വ വാഗ്ദാനങ്ങളായ മുത്തൂറ്റ് മിനി മാനേജിങ് ഡയറക്ടര്‍ക്കും സിഇഒയ്ക്കും പുരസ്‌ക്കാരം സമ്മാനിച്ചത്.

മാത്യുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് മിനി മാര്‍ച്ച് 2023ലെ കണക്കുകള്‍ പ്രകാരമുള്ള 861 ബ്രാഞ്ചുകളില്‍ നിന്നും ഡിസംബര്‍ 2023ല്‍ 900ത്തിലധികമായി ഉയര്‍ത്തി. തന്ത്രപരമായ ബ്രാഞ്ച് വ്യാപനത്തിലൂടെയും പുതിയ വിതരണ ചാനലുകളിലൂടെയുമാണ് ഇത് സാധ്യമാക്കിയത്. 2024ല്‍ 1000 ബ്രാഞ്ചുകളിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.