സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം സ്റ്റേ ചെയ്തു

Posted on: January 11, 2020

മുംബൈ : സൈറസ് മിസ്ത്രിയെ ടാറ്റസണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി പുനര്‍നിയമിക്കണമെന്ന ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ (എന്‍. സി. എല്‍. എ. ടി.) ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി. ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്‍. സി. എല്‍. എ. ടി. ഉത്തരവില്‍ പിശകുകളുണ്ടെന്നും കേസ് വിശദമായി കേള്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാലഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

 

TAGS: Cyrus Mistry |