ഇനി ടാറ്റാ ഗ്രൂപ്പില്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കില്ലെന്ന് സൈറസ് മിസ്ത്രി

Posted on: January 6, 2020

മുംബൈ : ടാറ്റാ ഗ്രൂപ്പില്‍ ഒരു പദവി ഇനി സ്വീകരിക്കില്ലെന്ന് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വെളിപ്പെടുത്തി. മിസ്ത്രിയെ ചെയര്‍മാനായി എന്‍.സി.എല്‍.എ. ടി(നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രിബ്യൂണല്‍) വീണ്ടും നിയമിച്ചതിനെതിരേ ടാറ്റാ ഗ്രൂപ്പും ചെയര്‍മാന്‍ എമെരിറ്റസ് രത്തന്‍ ടാറ്റയും സുപ്രീം കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് മിസ്ത്രി നിലപാട് അറിയിച്ചത്.

ടാറ്റാ ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും മിസ്ത്രി പറഞ്ഞു.  എന്‍.സി.എല്‍.എ.ടി. എനിക്ക് അനുകൂലമായാണ് വിധിച്ചതെങ്കിലും ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനോ ടി.സി.എസ്., ടാറ്റാ ടെലിസര്‍വീസസ്, ടാറ്റാ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഡയറക്ടറോ ആകാന്‍ ഞാനില്ല. ഇപ്പോള്‍ എനിക്കെതിരെ നടക്കുന്ന സത്യവിരുദ്ധമായ പ്രചാരണം ചെറുക്കുകയെന്നതുമാത്രമാണ് എന്റെ ലക്ഷ്യം. എന്നാല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കുന്നതടക്കം ന്യൂനപക്ഷ ഓഹരിയുടമകളുടെ അവകാശം സംരക്ഷിക്കുന്നതിന് ഏതറ്റംവരെയും പോകും അദ്ദേഹം പറഞ്ഞു.

TAGS: Cyrus Mistry |