മൂലധനസഹായ ഫണ്ടുമായി സൈറസ് മിസ്ത്രി

Posted on: October 25, 2018

മുംബൈ : ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രണ്ടു വര്‍ഷം മുന്‍പു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് മൂലധന സഹായം നല്‍കാന്‍ ഫണ്ടിനു രൂപം നല്‍കി. സൈറസും സഹോദരന്‍ ഷപ്പൂര്‍ മിസ്ത്രിയും ചേര്‍ന്നാണ് മിസ്ത്രി വെഞ്ച്വേഴ്‌സിന് തുടക്കമിട്ടത്.

രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മിസ്ത്രി കുടുംബം. 1870 കോടി ഡോളര്‍, (1.4 ലക്ഷം കോടി രൂപ ) ആസ്തിയാണ് ഫോബ്‌സ് മാഗസിന്‍ കണക്കാക്കുന്നത്.

ബോസ്റ്റണ്‍ കണ്‍സല്‍റ്റിംഗ് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ആശിഷ് അയ്യരെ ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിച്ചിട്ടുണ്ട്. ബിസിനസ് ഇന്‍കുബേഷന്‍ പങ്കാളിത്തം തുടങ്ങിയ പല രീതികളില്‍ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.