നോര്‍ക്ക-കേരള ബാങ്ക് വായ്പാനിര്‍ണയ ക്യാമ്പ് 23ന് കോട്ടയത്ത്

Posted on: August 7, 2023

തിരുവനന്തപുരം : കോട്ടയം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്‌സും കേരള ബാങ്കും ചേര്‍ന്ന് 23ന് വായ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്ത്രി റോഡിലെ ദര്‍ശന ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍ഡിപിആര്‍ഇഎം), പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് ക്യാമ്പ്.

രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്ത് നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും അപേക്ഷിക്കാം. താല്‍പ്പര്യമുള്ള പ്രവാസികള്‍ 20 ന് മുമ്പ് www.norkaroots.org എന്ന വെബ്‌സൈറ്റില്‍ NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാകും പ്രവേശനം.

പ്രവാസി കിരണ്‍ – പദ്ധതിയില്‍ ഒരു ലക്ഷമുതല്‍ 30 ലക്ഷം രൂപവരെ സംരംഭക പദ്ധതിക്കാണ് വായ്പയ്ക്ക് അവസരം. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ് സിഡിയും (പരമാവധി മൂന്നു ലക്ഷം) മൂന്നു ശതമാനം പലിശ സബ്‌സിഡിയും (നാല് വര്‍ഷവും) നല്‍കും.

കോവിഡാനന്തരം തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ള പതികള്‍ക്കാണ് പ്രവാസി ഭദ്രത വഴി അവസരം. 25 ശതമാനം മൂലധന സിസിഡിയും (പരമാവധിലക്ഷം) മൂന്നു ശതമാനം പലിശ സബ്‌സിഡിയും (നാല് വര്‍ഷവും) ലഭിക്കും. സംശയങ്ങള്‍ക്ക് 0471 2770511, 7736917333 (തിരുവനന്തപുരം), +91 8281004905 (കോട്ടയം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.