ഹാഫെലെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രഖ്യാപിച്ചു

Posted on: April 24, 2024

തിരുവനന്തപുരം : 100 വര്‍ഷത്തിലേറെ അന്താരാഷ്ട്ര പാരമ്പര്യമുള്ള ഇന്റീരിയര്‍ സൊല്യൂഷന്‍സ് സെഗ്മെന്റിലെ ആഗോള പ്രമുഖരായ ഹാഫെലെ ഇന്ത്യന്‍ സബ്‌സിഡിയറിയുടെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രഖ്യാപിച്ചു.

ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍, ‘മാക്‌സി മൈസിങ് ദി വാസ്‌പേസ്’ എഓഫ്ന്ന ബ്രാന്‍ഡിന്റെ ഉദ്ദേശ്യം വര്‍ദ്ധിപ്പിക്കുന്നതിന് സച്ചിന്‍ ഹാഫെലെയുമായി അടുത്ത് സഹകരിക്കും. ഹാഫെലെയുമായി സഹകരിക്കുന്നതില്‍ തന്‍ വളരെ സന്തോഷവാനാണെന്നും തങ്ങളുടെ ടീമുകള്‍ക്കിടയില്‍ ഒരു വലിയ മൂല്യമുള്ള മത്സരം ഉണ്ടെന്ന്ങ്ങള്‍ക്ക്‌ തോന്നിയതിനാലാണ് ഞങ്ങള്‍ ഈ യാത്ര ആരംഭിച്ചതെന്നും സച്ചിന്‍ പറഞ്ഞു.

ഹാഫെലെ ഗ്ലോബല്‍ നെറ്റ് വര്‍ക്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയായ ഹാഫെലെ ഇന്ത്യ 2003 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഹോം അപ്ലയന്‍സസ്, ഇന്റീരിയര്‍ ലൈറ്റിംഗ്, വാട്ടര്‍ സൊല്യൂഷന്‍സ്, സര്‍ഫേസുകള്‍ എന്നീ സിനര്‍ജൈസ്ഡ് ഉത്പ്പന്ന വിഭാഗങ്ങളിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. മുംബൈ, പൂനെ, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ഡല്‍ഹി, ചണ്ഡീഗഡ്, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള സബ്‌സിഡിയറിക്ക് രാജ്യവ്യാപകമായി ശക്തമായ സാന്നിധ്യമുണ്ട്.

ശ്രീലങ്കയിലുംബംഗ്ലാദേശിലും റീജിയണല്‍ ഓഫീസുകളും ഡിസൈന്‍ ഷോറൂമുകളും സഹിതം രണ്ട് രാജ്യങ്ങളിലും ഇതിന് പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവയുള്‍പ്പെടെ ദക്ഷിണേഷ്യയിലെ മറ്റ് പ്രദേശങ്ങളിലേക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.