നവീകരിച്ച ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു

Posted on: February 29, 2024

തിരുവനന്തപുരം : രാജ്യത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളിലൊന്നായ ഡോ.അഗര്‍വാള്‍സ് ഗ്രൂപ്പ് ഒഫ് ഐ ഹോസ്പിറ്റല്‍സിന്റെ തിരുവനന്തപുരത്തെ നവീകരിച്ച ആശുപത്രിയില്‍ സേവനങ്ങള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ ആശുപത്രിയുടെ ഉദ്ഘാടനം
നിര്‍വഹിച്ചു.

ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരം ക്ലിനിക്കല്‍ സര്‍വീസസ് റീജണല്‍ ഹെഡ് ഡോ. എസ്. സൗന്ദരി, ക്ലിനിക്കല്‍ സര്‍വീസസ് മേധാവി ഡോ. ജയ് മാത്യുപെരുമാള്‍ എന്നിവര്‍ പങ്കെടുത്തു. വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്നആശുപത്രിയില്‍, വിപുലീകരണത്തിന്റെ ഭാഗമായി റെറ്റിന സേവനങ്ങ
ള്‍ക്കു മാത്രമായി അത്യാധുനികസൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ മുതിര്‍ന്ന പൗരന്മാര്‍ക്കും, വനിതാദിനവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കും ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ കണ്‍സള്‍ട്ടേഷനും ഉണ്ടാകും.

ഇന്ത്യയില്‍ 131 ആശുപത്രികളും 15 നേത്ര ക്ലിനിക്കുകളും ആഫ്രിക്കയിലെ 15 പ്രീമിയര്‍ സൗകര്യങ്ങളുള്‍പ്പെടെ 160ലധികം നേത്രചികിത്സാസംവിധാനങ്ങളാണ് ഡോ. അഗര്‍വാള്‍സ് ഗ്രൂപ്പ് ഒഫ് ഐ ഹോസ്പിറ്റല്‍സിനു കീഴിലുള്ളത്.