നോര്‍ക്കയ്ക്ക് ദേശീയ അവാര്‍ഡ്

Posted on: May 8, 2023

തിരുവനന്തപുരം : പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ പരിഗണിച്ച് നോര്‍ക്ക റൂട്ട്‌സിന് ദേശീയ അവാര്‍ഡ്. രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കു ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോച്ച് അവാര്‍ഡിനാണു സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് അര്‍ഹമായത്. സാമൂഹ്യനീതിയും സുരക്ഷയും എന്ന വിഭാഗത്തിലെ സില്‍വര്‍ കാറ്റഗറിയിലാണു പുരസ്‌കാരം.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാ
കുന്ന പദ്ധതികള്‍ നടപ്പാക്കിയതിനാണ് 2023-ലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മെയ് അവസാനവാരം ഡല്‍ഹി
യില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അതു യാഥാര്‍ഥ്യമാക്കുകയും ചെയ്തതു കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്നു പുരസ്‌കാരനേട്ടത്തില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രവാസി ക്ഷേമത്തിനായുളള കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പുരസ്‌കാരം പ്രോത്സാഹനം നല്‍കുന്നതായി സിഇഒ കെ. ഹരികൃഷ്ണന്‍ പറഞ്ഞു.

TAGS: Norka Roots |