തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പുമായി സുസുക്കി

Posted on: April 23, 2024

തിരുവനന്തപുരം : കേരളത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജപ്പാന്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ടൂവീലര്‍ ഉപവിഭാഗമായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഐപിഎല്‍) തിരുവനന്തപുരത്ത് പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു.

മണ്ണന്തല ഭാരത് പെട്രോളിയം പമ്പിന് സമീപം സ്റ്റെപ് ജംഗ്ഷനില്‍ ശാരദാ കോംപ്ലക്‌സില്‍ ആരംഭിച്ചിരിക്കുന്ന ഇന്‍ഡസ് സുസുക്കി നഗരത്തിലെ ഉപയോക്താക്കള്‍ക്ക് സവിശേഷ അനുഭവമാണ് നല്‍കുന്നത്. വൈവിധ്യമാര്‍ന്ന വില്പന ആവശ്യകതകള്‍ പരിഗണിച്ചും വില്പ്പനാനന്തര സേവനം ഉയര്‍ന്ന നിലവാരത്തില്‍ നല്‍കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഡീലര്‍ഷിപ്പ് സജ്ജീകരിച്ചിരി
ക്കുന്നത്.

TAGS: Suzuki |